മൂവാറ്റുപുഴ: മണിമലക്കുന്ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിൽ ഇക്കണോമെട്രിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ 30 നകം gcmanimalakunnu @yahoo.co.in എന്ന മെയിലിൽ അപേക്ഷിക്കണം. ജനുവരി 4ന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച നടത്തും.