
പറവൂർ: എസ്.എൻ ജിസ്റ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പ് പറവൂർ സമൂഹം ഹൈസ്കൂളിൽ ആരംഭിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എം. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു, എ. സുശീല, അജിത്ത് പണക്കശേരി, ഡോ.എച്ച്. ഹരികൃഷ്ണൻ, ഡോ. കെ.ജെ. ജയിസ്, ജി. ചന്ദ്രശേഖർ, റയ്മണ്ട് പ്രിൻസ് എന്നിവർ സംസാരിച്ചു. രക്തദാനക്യാമ്പ്, ബോധവത്കണ ക്ളാസ്, സൗജന്യ ചികിത്സാ ക്യാമ്പ്, ശുചീകരണം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടക്കും.