lawyers-union

പറവൂർ: ആൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ താലൂക്ക് ഗവ. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിച്ചു. അഡ്വ. റാഫേൽ ആന്റണി ഉദ്ഘാടനം ചെയ്തു. അഡ്വ. പി. ശ്രീറാം അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ, എ.ഐ.എൽ.യു നേതാക്കളായ കെ.കെ. സാജിത, ടി.ജി. അനൂബ്, എം.ബി. സ്റ്റാലിൻ, ജസൽന ജലീൽ, ലിജോ ജോസഫ് എന്നിവർ സംസാരിച്ചു.