aiyf
കളമശേരി ഗവ. മെഡിക്കൽ കോളേജിനുമുന്നിൽ എ.ഐ.വൈ.എഫ് നടത്തിയ പ്രതിഷേധം മണ്ഡലം സെ ക്രട്ടറി അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: ഗവ.മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക, ആവശ്യമായ ജീവനക്കാരെ നിയമിക്കുക, സൂപ്രണ്ടിന്റെ ഏകാധിപത്യം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സെക്രട്ടറി കെ.അൻഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എം. ഇസ്മയിൽ, സിജു ദേവസി, എം.എ. നൗഷാദ്, ജിതിൻ മേച്ചേരി, ശ്രുതികുമാർ, സഹൽ കുഞ്ഞുണ്ണിക്കര, സാകേത് തുടങ്ങിയവർ പങ്കെടുത്തു.