കോലഞ്ചേരി: പൂതൃക്ക സഹകരണബാങ്ക് പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകൾക്കും പരിസ്ഥിതി സൗഹൃദ ഗ്രോബാഗും പച്ചക്കറി വിത്തുകളും നൽകി. ഡയറക്ടർ ബോർഡ് അംഗം എൻ.എൻ. രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഷിജി കുര്യാക്കോസ്, നിഷ രൂപേഷ്, അദ്ധ്യാപികമാരായ സി.എ. അഷിന, ബിന്ദു, എൻ.ആർ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.