മൂവാറ്റുപുഴ: ക്രിസ്മസിന്റെ 25 നോമ്പിനോടനുബന്ധിച്ച് 25 രോഗികൾക്ക് സാമ്പത്തിക സഹായം നൽകി മാതൃകയായി കടാതി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനിപള്ളി. ക്രിസ്മസ് ദിനത്തിലെ ശുശ്രൂഷകൾക്ക് ശേഷമാണ് സഹായ വിതരണം . ചടങ്ങിന് വികാരിമാരായ ഫാ ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, ഫാ .കുര്യാക്കോസ് ബേബി പൈനാടത്ത്, ട്രസ്റ്റിമാരായ ജോൺസൺ കുന്നപ്പിള്ളി , എബ്രഹാം മൂലംകുഴിയിൽ എന്നിവർ നേതൃത്വം നൽകും.