പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 2022 - 23 വർഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനത്തിൽ ഡിസംബർ മാസത്തോടെ 3 കോടി 60 ലക്ഷം രൂപ ചെലവഴിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ എന്നിവർ അറിയിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 6 പഞ്ചായത്തുകളിൽ കൂവപ്പടി പഞ്ചായത്ത് 1683 കുടുംബങ്ങൾക്കായി 96951 തൊഴിൽ ദിനം സൃഷ്ടിച്ച് ബ്ലോക്കുതലത്തിൽ ഒന്നാമതായി. ശരാശരി 57.7 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയിൽ കോഴിക്കൂട്, ആട്ടിൻക്കൂട്, കാലിത്തൊഴുത്ത്, സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ് എന്നിവ നിർമ്മിച്ചു നൽകി. മണ്ണ്, ജല സംരക്ഷണ പ്രവൃത്തികൾക്കാണ് മുൻഗണന നൽകിയത്. ആസ്തി നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി റോഡു നിർമ്മാണവും നടന്നു.