മൂവാറ്റുപുഴ: നഗരത്തിലെ പ്രമുഖ ധനകാര്യസ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ കാരിമറ്റം ടെക്നിക്കൽ ഹൈസ്കൂൾഭാഗത്ത് അഴീക്കൽവീട്ടിൽ സാബു കുമാരൻ (48), രണ്ടാംപ്രതി കടാതി മഞ്ഞംകുഴി ചന്ദ്രകുമാർ ഭാസ്കരൻ നാടാർ (34), നെല്ലിക്കുഴി സദ്ദാംകോളനി കാപ്പുചാലിൽ വീട്ടിൽ റഷീദ് മീരാൻ (47) എന്നിവരെയാണ് പൊലീസ് ഇൻസ്‌പെക്ടർ കെ. എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘംപിടികൂടിയത്. പ്രതികൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ പണം തട്ടിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.