
കൂത്താട്ടുകുളം: കരോളും ക്രിസ്മസ് പാപ്പാ മത്സരവും കേക്കിന്റെ രുചി മാധുരങ്ങളുമായി കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിന്റെ ക്രിസ്മസ് ആഘോഷം നടന്നു. നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലിനു മാത്യു അദ്ധ്യക്ഷനായി.
വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ വികാരി ഫാ. പോൾ പീച്ചിയിൽ ക്രിസ്മസ് കേക്ക് മുറിച്ച് സന്ദേശം നൽകി. ജില്ലാ കലോത്സവത്തിൽ കിരീടം നേടിയവരെ പരിശീലിപ്പിച്ച പ്രീ പ്രൈമറി അദ്ധ്യാപിക കെ.പി. രേഖയെയും ജില്ലാ ഉപജില്ല കലാ-കായിക പ്രവൃത്തിപരിചയം, ശാസ്ത്ര ഗണിത ശാസ്ത്ര മേളകൾ, എൽ.എസ്. എസ് തുടങ്ങിയവയിൽ വിജയിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി,കൗൺസിലർ പി. ആർ. സന്ധ്യ, ഹെഡ്മാസ്റ്റർ എ .വി .മനോജ്,സി. പി. രാജശേഖരൻ, ജോമോൻ കുര്യാക്കോസ്, പൂർവ വിദ്യാർത്ഥി സംഘടനാ കൺവീനർ പി .ജി .മഹേഷ്,
എലിസബത്ത് പോൾ, മനോജ് കരുണാകരൻ, കൺവീനർ കെ. ഗോപിക,ഹണി റെജി, സ്കൂൾ ലീഡർ പെട്രാ മരിയ റെജി തുടങ്ങിയവർ സംസാരിച്ചു.