തൃക്കാക്കര: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അവളിടം ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് വിപണന സ്റ്റാൾ ആരംഭിച്ചു. അവളിടം ക്ലബ്ബിന്റെ നേതൃത്വത്തിൽ കേക്ക് നിർമ്മാണ പരിശീലനം ലഭിച്ച യുവതികൾ തയ്യാറാക്കിയ ക്രിസ്മസ് കേക്കുകളുടെ വില്പനയ്ക്കായി യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിലാണ് വിപണി. എറണാകുളം കളക്ടറേറ്റിൽ ആരംഭിച്ച സ്റ്റാളിലെ ആദ്യ വില്പന ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ നിർവഹിച്ചു. ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ എ.ആർ.രഞ്ജിത്ത്, അവളിടം ജില്ലാ കോ ഓർഡിനേറ്റർ മീനു സുകുമാരൻ, ഐദാബി അൻവർ, രേവതി അലക്സ്, ബുഷറ ഷമീർ, പ്രീത എന്നിവർ സംസാരിച്ചു.