bjp
കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം 40ാം വാർഷിക ആഘോഷത്തിന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിളള തിരി തെളിക്കുന്നു

കൊച്ചി: മറ്റു രാജ്യക്കാർ ദൈവവിശ്വാസത്തിൽ നിന്ന് അകലുമ്പോൾ ഭാരതീയർ പരസ്പരസ്‌നേഹത്തിലേക്കും ഈശ്വര വിശ്വാസത്തിലേക്കും സന്മാർഗ ചിന്തയിലേക്കും അടുക്കുകയാണെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം 40ാമത് വാർഷികാഘോഷവും ശ്രീരാമകൃഷ്ണ സേവാ പുരസ്‌കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവനത്തിനുള്ള പുരസ്‌കാരം ശ്രീമൻ നാരായണനും കലാസാംസ്‌കാരിക പ്രവർത്തനത്തിനുള്ള പുരസ്‌കാരം ഡോ.ജി. ഭുവനേശ്വരിയും ഏറ്റുവാങ്ങി. കേന്ദ്ര സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വം നൽകി ആദരിച്ച പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. പി.ഐ.മുഹമ്മദ് ഷരീഫ് , പോൾ പുളിക്കൻ, ഐപ്പ് കോവൂർ, അഡ്വ. എം.വി. ദാസ് മങ്കിടി എന്നിവരെയും ആദരിച്ചു. സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ചടങ്ങിൽ അദ്ധ്യക്ഷനായി. ആശ്രമം സെക്രട്ടറി പി. കുട്ടികൃഷ്ണൻ, സി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു.