ആലുവ: ചുണങ്ങംവേലി ചാരിറ്റി ഫൗണ്ടേഷൻ (സി.സി.എഫ്) കീഴ്മാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വയോജനങ്ങൾക്കും നിർദ്ധന കുടുബങ്ങൾക്കും ക്രിസ്മസ് - പുതുവത്സര കേക്ക് വിതരണം നടത്തി. പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ, ഭാരവാഹികളായ ജോഷി ഡോമിനിക്ക്, ഷാന്റോ മണവാളൻ, സിബി ജോർജ്, ലിജോ ജോയി, ബെന്നി പുലിയന്തുരുത്തി എന്നിവർ നേതൃത്വം നൽകി.