ആലുവ: പി.ഡി.പി ജില്ലാ പ്രവർത്തക സംഗമം സംസ്ഥാന വൈസ് ചെയർമാൻ ടി.എ. മുഹമ്മദ് ബിലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെജീർ കുന്നത്തേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡന്റ് സലാം കരിമക്കാട്, നവാസ് കുന്നുംപുറം, യൂസുഫ് കോമ്പാറ, ഷെമീർ കുന്നത്തേരി, ജലീൽ എടയപ്പുറം ,അബ്ദു തായിക്കാട്ടുകര, അബു, അഷറഫ് കുട്ടമശേരി തുടങ്ങിയവർ പ്രസംഗിച്ചു.