ആലുവ: വിവിധ വാഹനപകടങ്ങളിലായി നാലുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ആലങ്ങാട് മറിയപ്പടിയിൽ സ്‌കൂട്ടറിൽ കാറിടിച്ച് യു.സി കോളേജ് വിനോദ്ഭവനിൽ പൊന്നപ്പന് (67) ഗുരുതരമായി പരിക്കേറ്റു. പറവൂർ കവലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ആലുവ ഫെഡറൽ ഗാർഡനിൽ എമിൻ ജോസഫ് (35), ആലുവ തോട്ടക്കാട്ടുകരയിൽ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ പെരിക്കപ്പാലം അൻസാർ മൻസിലിൽ അഷറഫ് (64), പറവൂർ കവലയിൽ ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ കറുകുറ്റി തറക്കുന്നേൽവീട്ടിൽ തോമസുകുട്ടിയുടെ മകൻ ജ്യോതിഷ് (26 എന്നിവർക്കും പരിക്കേറ്റു. ഇവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.