പറവൂർ: കോട്ടപ്പുറം ഇരവിപുരം മഹാദേവക്ഷേത്രത്തിൽ ശിവപുരാണ തത്വസമീക്ഷാ സത്രം 26 മുതൽ ജനുവരി ആറ് വരെ നടക്കും. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട്, മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും. അഡ്വ. ടി.ആർ. രാമനാഥൻ മുഖ്യാചാര്യനും അരൂർ അപ്പുജി യജ്ഞാചാര്യനും വിശ്വേശ്വരി രഘുനാഥ്, ഷീല ശിവശങ്കർ, പി.ബി. ലളിത എന്നിവർ സഹആചാര്യരുമാണ്. പത്മനാഭൻ പോറ്റിയാണ് യജ്ഞഹോതാവ്.
തത്വസമീക്ഷാ യജ്ഞത്തിന് മുന്നാടിയായുള്ള പഞ്ചാക്ഷരീമന്ത്രജപ ഘോഷയാത്ര ഇന്ന് വൈകിട്ട് നാലിന് ആരംഭിക്കും. 26ന് ഭദ്രദീപ പ്രകാശനം, വിഗ്രഹപ്രതിഷ്ഠ, കലവറ നിറയ്ക്കൽ, ശിവപുരാണ മാഹാത്മ്യ പ്രഭാഷണം 28ന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതിഹവനം, ഗണപതി പ്രതിഷ്ഠ. വൈകിട്ട് ഏഴിന് ലളിതാ സഹസ്രനാമാർച്ചന. ജനുവരി ഒന്നിന് രാത്രി എട്ടിന് സംഗീതക്കച്ചേരി , രണ്ടിന് രാത്രി നൃത്തനൃത്ത്യങ്ങൾ, മൂന്നിന് വൈകിട്ട് ഏഴിന് ഭക്തി ഗാനമേള, നാലിന് രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങൾ, അഞ്ചിന് വൈകിട്ട് ആറരയ്ക്കും രാത്രി എട്ടിനും തിരുവാതിരക്കളി, വൈകിട്ട് ആറിന് മെഗാ തിരുവാതിരയോടെ സമാപിക്കും.