മൂവാറ്റുപുഴ: അപ്രധാനമെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പൽ സർവീസിലെ 578 തസ്തികകൾ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ച സർക്കാർ നീക്കം പ്രതിഷേധാർഹമാണന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു.) എറണാകുളം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. നഗരസഭകളിലെയും കോർപ്പറേഷനുകളിലും നിലവിൽ ജോലി ചെയ്തുവരുന്ന ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ, ടൈപ്പിസ്റ്റ്, മെയിൽ അറ്റൻഡന്റ്, ലേഡി അറ്റൻഡന്റ്, പി.ബി.എക്സ് ഓപ്പറേറ്റർ, സർജന്റ്, സോഷ്യൽ വർക്കർ, കമ്മ്യൂണിറ്റി ഓർഗനൈസർ, ചെയിൻമാൻ തുടങ്ങിയ തസ്തികകളാണ് പ്രാധാന്യമില്ലാത്തതെന്ന് കണ്ടെത്തി നിർത്തലാക്കിയത്. പകരം 354 പുതിയ തസ്തികകൾ സൃഷ്ടിച്ച്‌ തദ്ദേശ വകുപ്പ് ഇക്കഴിഞ്ഞ 22ന് ഉത്തരവിറക്കി. ഇതോടെ ഇത്തരം തസ്തികളിലെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് കനത്ത തിരിച്ചടിയായി.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.റഷീദ്, സെക്രട്ടറി അഷറഫ് മാണിക്യം, ജില്ലാ ഭാരവാഹികളായ നിഷാദ് ജമാൽ എന്നിവർ സംസാരിച്ചു.