മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ 29 മുതൽ ജനുവരി 6 വരെ നടത്തുന്ന തീർത്ഥോത്സവം ശ്രീമദ് ഭാഗവതജ്ഞാന സത്രത്തിന്റെ പ്രതിപാദ്യ ഗാനം തീർത്ഥോത്സവ നിർവഹണ സമിതി യോഗത്തിൽ വച്ച് കവയിത്രി രമ വടശേരി പ്രകാശനം ചെയ്തു . ചടങ്ങിൽ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ മനോജ് കുമാർ, സനാതന സ്കൂൾ ഒഫ് ലൈഫ് ഡയറക്ടർ നാരായണ ശർമ, പ്രൊജക്ട് ഡയറക്ടർ നാരായണൻ ഇളയത്, ക്ഷേത്രം മേൽശാന്തി ശ്രീകുമാർ ഇളയത് എന്നിവരും തീർത്ഥോത്സവ നിർവഹണ സമിതി അംഗങ്ങളും ക്ഷേത്ര ജീവനക്കാരും പങ്കെടുത്തു. മോഹനൻ മൂലയിൽ രചിച്ച ഗീതം വിനോദ് കിഴക്കേപ്പാട്ടാണ് ആലപിച്ചത്.