
പറവൂർ: ശബരിമല ധർമ്മശാസ്താ ആലങ്ങാട് യോഗത്തിന്റെ ചരിത്രപരവും ആചാരപരവുമായി ബന്ധപ്പെട്ട അമ്പാട്ടത്ത് കുടുംബാംഗങ്ങ ചെമ്പോലക്കളരിയിൽ നടക്കുന്ന അയ്യപ്പമഹാസത്രം ദർശനത്തിനെത്തി. അമ്പാട്ടത്ത് കുടുംബത്തിലെ പ്രദീപ് മേനോൻ, മഞ്ഞപ്ര ആക്കുന്നത്ത് ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം ഭാരവാഹികളായ അഡ്വ. രാജശേഖരൻ, ശ്രീകുമാർ, ജനാർദ്ദനൻ എന്നിവരെ സത്രം സമിതി ഭാരവാഹികളായ ആർ. ശ്രീകുമാർ ചേമ്പോല, എസ്.എസ്. മേനോൻ, പി.എസ്. ജയരാജ്, സജീവ് തത്തയിൽ, കെ.സി. സുരേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.