ആലുവ: ആലുവ നഗരത്തിൽ സ്വകാര്യ ബസുകളുടെ നിയമ ലംഘനം വ്യാപകമായതിനെ തുടർന്ന് ഗതാഗത വകുപ്പ് നടപടികളും വേഗത്തിലാക്കി.

കഴിഞ്ഞ 19 ന് വൈകിട്ട് നഗരം ചുറ്റുന്നത് ഒഴിവാക്കി ലൈറ്റ് വാഹനങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കപ്പെട്ട മാർക്കറ്റിന് സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് 15 ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്തതായി ആലുവ ജോയിന്റ് ആർ.ടി.ഒ ബി. ഷെഫീക്ക് അറിയിച്ചു. കൂടാതെ ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതിന്റെ ഭാഗമായി വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ എറണാകുളം ആർ.ടി.എ ബോർഡിലേയ്ക്കും നൽകിയിട്ടുണ്ട്.

ഇതിനിടെ 23 ന് വൈകിട്ട് എഫ്.ബി.ഒ.എ റോഡിലൂടെ സ്റ്റാൻഡിലേക്ക് പ്രവേശിച്ച മറ്റൊരു സ്വകാര്യ ബസിനെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.