അങ്കമാലി: പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ഇൻഫൊർമേഷൻ ടെക്നോളജി രജത ജൂബിലിയോടനുബന്ധിച്ച് സാമൂഹിക സേവന സംരംഭമായ റീബിൽഡ് മിഷന്റെ “സ്വപ്നക്കൂട്”ഭവന നിർമ്മാണ പദ്ധതിക്ക് കീഴിൽ വീട് നൽകുന്നു. തറക്കല്ലിടൽ ചടങ്ങിൽ കോളേജ് എക്സിക്യുട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. പോളച്ചൻ, കെ.ജെ. അക്കാഡമിക് വൈസ് പ്രിൻസിപ്പൽ ട്രീസ പാറക്കൽ, കായിക വിഭാഗം മേധാവി പി.എ.ശ്രീജിത്ത്, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് ജെനീഷ്, കൺസ്ട്രക്ഷൻ ടീം വിദ്യാർത്ഥി പ്രതിനിധി അനഘ മേനോൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.