കാലടി : ഫാർമേഴ്സ് ബാങ്കിന്റെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും അംഗങ്ങളിൽ മാരക രോഗം മൂലം അവശതയനുഭവിക്കുന്നവർക്ക്‌ ആശ്വസ പദ്ധതിയുടെ മൂന്നാം ഗഡു വിതരണവും 27 ന് മൂന്നിന് കാലടി ഫാർമേഴ്സ് ബാങ്ക് ഹാളിൽ വ്യവസായ മന്ത്രി പി .രാജീവ് നിർവഹിക്കും . റോജി എം ജോൺ എം.എൽ.എ അദ്ധ്യക്ഷനാകും. സഹകരണ സംഘം ജോ. രജിസ്ട്രാർ കെ. സജീവ് കർത്ത , സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ബാങ്ക് പ്രസിഡന്റുമായ കെ .എ. ചാക്കോച്ചൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ബാങ്ക് മാനേജിംഗ് ഡയക്ടർ സനീഷ് ശശി ,ഡയറക്ടർ സെബാസ്റ്റ്യൻ കന്നപ്പിള്ളി എന്നിവർ പറഞ്ഞു.