നെയ്യശ്ശേരി : നടയ്ക്കനാൽ കുടുംബയോഗത്തിന്റെ 21ാമത് വാർഷികപൊതുയോഗം ഇന്ന് രാവിലെ 9 ന് കൂത്താട്ടുകുളം ലയൺസ് ക്‌ളബ് ഹാളിൽ നടക്കും. രാവിലെ10ന് പ്രസിഡന്റ് എൻ.ആർ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗം കൂത്താട്ടുകുളം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് മോഹൻദാസ് മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തും. പരോഗമന കലാസാഹിത്യ സംഘം മേഖലാ ജോയിന്റ് സെക്രട്ടറി എ.കെ.വിജയൻ പ്രസംഗിക്കും.വി.കെ.ബാബു സ്‌കോളർഷിപ്പ് വിതരണം ചെയ്യും. സെക്രട്ടറി സുനീഷ് എൻ.ആർ.എസ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. വിവിധ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കും. വി.ജി.രാജമ്മ സമ്മാനദാനം നിർവഹിക്കും. വൈസ് പ്രസിഡന്റ് എം.എസ് ബിനു നന്ദി പറയും. യോഗത്തിന് ശേഷം തിരഞ്ഞെടുപ്പും വിവിധ കലാപരിപാടികളും നടക്കും.