കോലഞ്ചേരി: അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് അസാം സ്വദേശികൾ മാമല എക്സൈസ് സംഘത്തിന്റെ പിടിയിൽ. ക്രിസ്‌മസ്, ന്യൂഇയർ പരിശോധനകളുടെ ഭാഗമായി നടത്തിയ വ്യാപകറെയ്ഡിലാണ് പട്ടിമറ്റം ചെങ്ങര ഭാഗത്തുനിന്ന് അസാം നഗോൺ ജില്ല ഗ്വിംഗ് വില്ലേജിൽ ജക്കീർ ഹുസൈൻ (32), ജക്കീർ (35) എന്നിവർ പിടിയിലായത്. പെരുമ്പാവൂർ, പട്ടിമറ്റം, കരിമുഗൾ ഭാഗത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇവ വിപണനം നടത്തുന്നതായി ലഭിച്ച വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.
മാമല എക്സൈസ് ഇൻസ്പെക്ടർ ടി.ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർമാരായ സിജി പോൾ, ഒ.എൻ. അജയകുമാർ, ഉദ്യോഗസ്ഥരായ പി.എസ്. രവി, ധീരു ജെ. അറയ്ക്കൽ, കെ.എസ്. ശ്യാംകുമാർ, എം.എൻ. അനിൽകുമാർ, വി.ബി. റസീന എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.