ചോറ്റാനിക്കര: ശബരിമല അയ്യപ്പ സേവാസമാജം ചോറ്റാനിക്കര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ നാലാമത് ചോറ്റാനിക്കര ദേശവിളക്ക് ഗുരുദേവ മണ്ഡപത്തിന് സമീപം നടന്നു. ചോറ്റാനിക്കരദേവി ക്ഷേത്രത്തിൽ നിന്ന് നിരവധിഭക്തജനങ്ങളുടെ നേതൃത്വത്തിലെത്തിയ താലപ്പൊലിക്കുശേഷം ദീപാരാധന നടന്നു. കൃഷ്ണൻകുട്ടി ആശാന്റെ ശിക്ഷണത്തിലെ ശാസ്താംപാട്ടുമുണ്ടായിരുന്നു. പ്രസാദ ഊട്ടോടെചടങ്ങുകൾ സമാപിച്ചു. ഇ.ബി.ശ്രീജിത്ത്, സൂരജ് കണിനാട്, ഹരി മോഹനവർമ്മ, വിദ്യാനാഥ ഷേണായി, കെ.കെ.ബാലകൃഷ്ണൻ, എം.എൻ. ജയകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.