mangalam-bhasi-86

പറവൂർ: കെടാമംഗലം ആശാസദനിൽ മംഗലം ഭാസി (86 റിട്ട. ഫാക്ട്) നിര്യാതനായി. ഫാക്ട് ട്രേഡ് യൂണിയൻ വൈസ് പ്രസിഡന്റ്, സി.പി.എം പറവൂർ മുൻ ഏരിയാ കമ്മിറ്റിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആൾട്ടർനേറ്റീവ് തെറാപ്പി സെന്റർ നടത്തിയിരുന്നു. സൈക്കോ തെറാപ്പിസ്റ്റുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. 1970-80കളിൽ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റും പ്രാസംഗികനുമായിരുന്നു. ഭാര്യ: പരേതയായ മാലതി. മക്കൾ: ആശ, ഹേമ, അജിത് (ഡൈനാമിക് ടെക്‌നോ മെഡിക്കൽസ് ആലുവ). മരുമക്കൾ: കെ.പി. രാജൻ (ബി.ജെ.പി സംസ്ഥാന സമിതിഅംഗം, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്), കെ.വി. ഗോപാലകൃഷ്ണൻ, പ്രജിത(അമൃത ഹോസ്പിറ്റൽ). സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.