മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ചിട്ടുള്ള ജനചേതന യാത്രയ്ക്ക് നാളെ മൂവാറ്റുപുഴയിൽ വരവേൽപ്പ് നൽകും. വൈകിട്ട് 4.30ന് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ (ഡി. ശ്രീമാൻ നമ്പൂതിരി നഗർ) എത്തിച്ചേരുന്ന യാത്രയ്ക്ക് കോതമംഗലം, മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ നേതൃത്വത്തിൽ അക്ഷരസ്വീകരണം നൽകും. 133 ഗ്രന്ഥശാലകളിൽ നിന്നുള്ള ഗ്രന്ഥശാലാ പ്രവർത്തകർ പങ്കെടുക്കും. വൈകിട്ട് 4ന് ഗ്രന്ഥാലയ സംഘത്തിന്റെ കലാപരിപാടികൾ. തുടർന്ന് നടക്കുന്ന സ്വീകരണ സാംസ്കാരിക സമ്മേളനം ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ മനോജ് നാരായണൻ അദ്ധ്യക്ഷത വഹിക്കും. കൺവീനർ സി.കെ. ഉണ്ണി, ജില്ലാ പ്രസിഡന്റ് പി.കെ. സോമൻ, സെക്രട്ടറി എം.ആർ. സുരേന്ദ്രൻ , ജാഥ അംഗങ്ങളായ പി.കെ. ഗോപൻ, പ്രൊഫ. ടി.കെ.ജി നായർ, എ.പി. ജയൻ, ജി. കൃഷ്ണകുമാർ, എസ്. നാസർ, അഡ്വ. പി.കെ. ഹരികുമാർ, കെ.എം. ബാബു, അജിത്കുമാർ കൊളാടി, അഡ്വ. ലിറ്റിഷ ഫ്രാൻസിസ്, ലീല ഗംഗാധരൻ, ഡോ. ആന്റണി പുത്തൻകുളം എന്നിവർ സംസാരിക്കും.