karshakasangamam
കർഷക സംഘം പായിപ്ര സൊസൈറ്റിപ്പടി യൂണിറ്റ് സമാഹരിച്ച കെട്ടിട നിർമ്മാണ ഫണ്ട് യൂണീറ്റ് സെക്രട്ടറി കെ.കെ. പുരുഷോത്തമൻ സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എൻ. ജയപ്രകാശിന് കൈമാറുന്നു .

മൂവാറ്റുപുഴ: കേരള കർഷക സംഘം ജില്ലാകമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്‌ കൈമാറി. കർഷക സംഘം പായിപ്ര സൊസൈറ്റിപ്പടി യൂണിറ്റ് സമാഹരിച്ച ഫണ്ട് യൂണി​റ്റ് സെക്രട്ടറി കെ.കെ. പുരുഷോത്തമൻ സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ. ജയപ്രകാശിനാണ് കൈമാറിയത് . പായിപ്ര ഗ്രാമീണ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.ഘോഷ് അദ്ധ്യക്ഷത വഹിച്ചു. സംഘം പായിപ്ര വില്ലേജ് സെക്രട്ടറി എ.അജാസ്, വില്ലേജ് കമ്മിറ്റി അംഗം സി.കെ. ഉണ്ണി എന്നിവർസംസാരിച്ചു.