ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ പ്രസിഡന്റായി ടി.എ. അച്യുതനെയും സെക്രട്ടറിയായി സി.ഡി. സലിലനെയും തിരഞ്ഞെടുത്തു. സുജേഷ് കെ.ശശി (വൈസ് പ്രസിഡന്റ്), രാജേഷ് ഗോപാലൻ (യൂണിയൻ കമ്മിറ്റി അംഗം), പി.കെ. പ്രേമൻ, സി.ഡി. ബാബു, സതി രാജപ്പൻ, പി.സി. ഷാബു, സുവിക് കൃഷ്ണൻ, ഷാജികുമാർ, പി.പി. ബിജു എന്നിവർ (കമ്മിറ്റി അംഗങ്ങൾ), പി.വി. സുനിൽ, കെ.വി. കുട്ടൻ, ശ്രീവിദ്യ ബൈജു (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ മറ്റ് ഭാരവാഹികളായും തിരഞ്ഞെടുത്തു.
വാർഷിക പൊതുയോഗത്തിൽ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ പി.പി. സനകൻ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായിരുന്നു. സജീവൻ ഇടച്ചിറ, കെ. ജി. ജഗൽകുമാർ, ടി.എ. അച്യുതൻ, സി.ഡി. സലിലൻ എന്നിവർ സംസാരിച്ചു.