snc
ആലുവ ശ്രീനാരായണ ക്ളബിന്റെ 2023ലെ കലണ്ടർ പ്രകാശനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമനും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയും ചേർന്ന് നിർവഹിക്കുന്നു

ആലുവ: ആലുവ ശ്രീനാരായണ ക്ളബിന്റെ 2023ലെ കലണ്ടർ പ്രകാശനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമനും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയും ചേർന്ന് നിർവഹിച്ചു. ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ, മറ്റ് ഭാരവാഹികളായ കെ.കെ. മോഹനൻ, ആർ.കെ. ശിവൻ, ടി.യു. ലാലൻ എന്നിവർ സംസാരിച്ചു. ലൈല സുകുമാരൻ, സിന്ധു ഷാജി, ശാരദ വാഴക്കുളം, എം.പി. നാരായണൻകുട്ടി, കെ.ആർ. അജിത്ത്, വിനോദ് മഠത്തിമൂല എന്നിവർ സംബന്ധിച്ചു.