murukan

കളമശേരി: കൊലക്കേസ് പ്രതി ഏലൂർ ചിറാക്കുഴി വീട്ടിൽ മുരുകൻ (37) സഹോദരീ ഭർത്താവ് മുപ്പത്തടം പാലറ ഭാഗം കൊച്ചേലിൽ വീട്ടിൽ മുരുകനെ (37) സിമന്റ് കട്ടയ്ക്കിടിച്ച് ഗുരുതമായി പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായി. ശനിയാഴ്ച രാത്രി 12 മണിക്കാണ് സംഭവം. വാരിയെല്ല് ഒടിയുകയും തലയുടെ പിൻഭാഗത്തും മുഖത്തുമായി പത്തു സ്റ്റിച്ചുകൾ ഇടുകയും ചെയ്യേണ്ടി വന്ന മുരുകൻ കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കുടുംബ പ്രശ്നങ്ങളാണ് മർദ്ദനത്തിനു കാരണമെന്ന് ഏലൂർ പൊലീസ് പറഞ്ഞു.