കൊച്ചി: പ്രമുഖ ട്രാവൽ ഓപ്പറേറ്ററായ എം.ജി.എസ് ഗ്രീൻ ടാക്‌സികളുടെ സേവനം ആരംഭിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ ടാറ്റ എക്‌സ്‌പ്രസ് ടി എന്ന മോഡലിന്റെ പത്ത് ഇലക്ട്രിക് കാറുകളാണ് സേവനത്തിനായി ഉപയോഗപ്പെടുത്തുന്നത്.
ഡോ. ശശി തരൂർ എം.പി ആദ്യസവാരി നടത്തി ഗ്രീൻ ടാക്‌സി സർവീസ് ഉദ്ഘാടനം ചെയ്തു. 400ലേറെ വാഹനങ്ങളുമായി കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, വിമാനത്താവളങ്ങളും ഐ.ടി. പാർക്കുകളും കേന്ദ്രീകരിച്ചാണ് എം.ജി.എസിന്റെ പ്രവർത്തനം. ഒരു വർഷത്തിനകം 100 ഗ്രീൻ ടാക്‌സികൾ കൂടി നിരത്തിലിറക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എം.എസ്. അനിൽകുമാർ പറഞ്ഞു.
ടാറ്റ മോട്ടോഴ്‌സ് സീനിയർ മാനേജർ (ഇവി സൗത്ത്) എൻ. വൈങ്കടേഷ് പങ്കെടുത്തു. കേരളത്തിൽ നിന്ന് കശ്മീരിലേക്ക് വൈദ്യുത വാഹനത്തിൽ യാത്ര ചെയ്യുന്ന അബ്ദുൾ നിസാറിനെയും കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു.