മൂവാറ്റുപുഴ: ആയവന മണപ്പുഴ മാസ് ലൈബ്രറിയുടെ നേത്യത്വത്തിൽ ആയവന എസ്.എൻ.യു.പി സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു. കുട്ടികളിലെ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി ലൈബ്രറിയിൽ നിന്നും നൽകുന്ന ബുക്കുകൾ വായിച്ച ശേഷം ആസ്വാദന കുറിപ്പ് തയ്യാറാക്കി പെട്ടിയിൽ നിക്ഷേപിക്കും. മാസത്തിൽ ഒരിക്കൽ പെട്ടി തുറന്ന് ആസ്വാദന കുറിപ്പ് പരിശോധിക്കുകയും മികച്ചവയ്ക്ക് സമ്മാനം നൽകുകയും ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ ആയവന പഞ്ചായത്ത് സമിതി കൺവീനർ പോൾ സി. ജേക്കബ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അനീഷ അജീഷ് അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂളിൽ സ്ഥാപിക്കുവാനുള്ള എഴുത്തുപെട്ടി ലൈബ്രറി സെക്രട്ടറി വി.എൻ ഷൺമുഖനിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി. ഹെഡ്മിസ്ത്രസ് മഞ്ചു സുകുമാരൻ , ടി.പി വിദ്യാസാഗർ എന്നിവർ സംസാരിച്ചു.
.