പെരുമ്പാവൂർ: മുനിസിപ്പൽ ലൈബ്രറി വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ കവിപരിചയം ചർച്ചാ ക്ലാസ് നടത്തി. ഇടശേരി ഗോവിന്ദൻ നായർ, സുഗതകുമാരി എന്നിവരുടെ കവിതയും ജീവിതവും അവതരിപ്പിച്ച് പി.എസ് പണിക്കർ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഡോ.കെ എൻ ഉണ്ണികൃഷ്ണൻ, എം അലിയാർകുഞ്ഞ്, സതി ജയകൃഷ്ണൻ, റഹിം പെരുമ്പാവൂർ, ജി. മോഹനചന്ദ്രൻ, പി.എ.എ മജീദ്, ജി. ഉണ്ണികൃഷ്ണൻ, ഇ.എം മഹേഷ്, എം.മോഹനചന്ദ്രൻ, കെ.പി മുഹമ്മദ്, നൗഷാദ്‌കോയാൻ മുടിക്കൽ എന്നിവർ സംസാരിച്ചു.