
കാക്കനാട്: ടി.വി സെന്റർ താണപാടത്ത് വീട്ടിൽ ടി.കെ.ചാരു ( 64) നിര്യാതനായി. കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, കെ.എസ്.എസ് സംസ്ഥാന ട്രഷറർ , ട്രാക്ക് തൃക്കാക്കര വൈസ് പ്രസിഡന്റ്, കോൺട്രാക്ടർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: ഷീല ചാരു (തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സൺ), പരേതയായ ഓമന. മക്കൾ: അനുരാജ്, അരുൺകുമാർ (കാനഡ), രമ്യ (ഇന്ത്യൻ ഓവർസീസ് ബാങ്ക്), രേവതി, മരുമക്കൾ: ഒ.ബി. ബാലു (ലീഗൽ മെട്രോളജി ), രമ്യ അനുരാജ്.