വി.എൻ വാസവൻ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു
പെരുമ്പാവൂർ: നാടക മേഖലയ്ക്ക് എക്കാലവും മികച്ച സംഭാവനങ്ങൾ നൽകുന്ന വളയൻചിറങ്ങര സുവർണ തിയേറ്റേഴ്‌സ് സ്വന്തമായി ഒരു സ്ഥിരം നാടകവേദി (ബ്ലാക്ക് തിയേറ്റർ) നിർമ്മിക്കാൻ തയ്യാറെടുക്കുന്നു. വളയൻചിറങ്ങര വി. എൻ. കേശവപിള്ള സ്മാരക വായനശാല അങ്കണത്തിൽ മന്ത്രി വി .എൻ വാസവൻ കെട്ടിട നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു, എൽദോസ് കുന്നപ്പള്ളി, എം.എൽ.എ. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ, കൊച്ചിൻ ഷി യാർഡ് സി.എസ് ആർ. മനേജർ എ. കെ യൂസഫ് , വാർഡ് മെമ്പർ ജോയി പൂണേലി, വായനശാല പ്രസിഡന്റ് എം.കെ മദനമോഹൻ, സെകട്ടറി എൻ.എം.രാജേഷ്, ഒളിംബിക് സ്‌പോർട്ട്‌സ് ക്ലാബ് പ്രസിഡന്റ് കെ.ഒ. ചെറിയാൻ എന്നിവർ സംസാരിച്ചു.
കേരളത്തിലെ തന്നെ ആദ്യത്തെ ഗ്രാമീണ മേഖലയിലെ സ്ഥിരം നാടകവേദിയാണിത്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ ചലനാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച വളയൻചിറങ്ങര സുവർണ തിയേറ്റേഴ്സ് 46 വർഷം പിന്നിടുമ്പോൾ മറ്റൊരു സുപ്രധാന മുന്നേറ്റത്തിന് ശിലയിടുകയാണ്.
നാട്ടിൻ പുറത്തെ സ്ഥിരം നാടകവേദി എന്ന ആശയം മുൻനിർത്തി വളയൻചിറങ്ങര പെരുമാനി റോഡിനു സമീപമാണ് സുവർണയുടെ പുതിയ നാടകശാല- ബ്ലാക്ക് തീയേറ്ററിന്റെ നിർമാണ പ്രവർത്തനം ആരംഭിക്കുന്നത്. സംഗീത -നൃത്ത -നാടകങ്ങളുടെ പരിശീലനത്തിനും വിവിധ കലാ രൂപങ്ങളുടെ അവതരണങ്ങൾക്കും തിയേറ്റർ വേദിയാകും.