കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജ് ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ചേർന്നു നടത്തുന്ന ഫ്ളവർ പ്രിൻസ് ആൻഡ് പ്രിൻസസ് മത്സരത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ജനുവരിയിൽ നടത്തുന്ന കൊച്ചിൻ ഫ്ളവർ ഷോയോടനുബന്ധിച്ചാണ് മത്സരങ്ങ . ജനുവരി 21 ന് വൈകിട്ട് ആറിന് 3-5, 6-9, 10-13 പ്രായക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കും. രജിസ്‌ട്രേഷനുള്ള അവസാന തീയതി ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക്: https:// teresas.ac.in/. ഫോൺ: 9656021688, 9847195553.