v

ചോറ്റാനിക്കര: ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (53) ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ 8ന് പുത്തൻകുരിശ് ഡിവൈ.എസ്.പി ഓഫീസിൽ റിപ്പോർട്ട് ചെയ്യാനെത്തിയപ്പോൾ ജീപ്പിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ ഡിവൈ.എസ്.പിയുടെ വാഹനത്തിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് പുത്തൻകുരിശ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചു. ഇന്ന് രാവിലെ 11ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും. ഭാര്യ: ജോളി (മൃഗസംരക്ഷണ വകുപ്പ്). മക്കൾ: സാഗർ ഏലിയാസ്, സിറിൽ ഏലിയാസ് (വിദ്യാർത്ഥികൾ).