student

കൊച്ചി: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള വിദേശ

മദ്യ, ബാർ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക-ശാസ്ത്രരംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് 2021- 22 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കലാ-കായിക-ശാസ്ത്ര രംഗങ്ങളിൽ സംസ്ഥാന, സർവകലാശാല തലങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയിട്ടുള്ളവർക്കാണ് സ്‌കോളർഷിപ്പ്. ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കണം. അവസാന തീയതി 31. ഫോൺ: 0484 236853.