വൈപ്പിൻ: ചെറായി സമുദായ ചന്ദ്രികാസഭ തിരുമനാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭുവനേശ്വരി ദേവിയുടെ ശ്രീകോവിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി ശ്രീകോവിലിന് ഉത്തരം വച്ചു. പ്രത്യേക പൂജകൾക്ക് ശേഷം മേൽശാന്തി അനിൽകുമാറിന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
പ്രസിഡന്റ് പി.വി. ഗോപാലൻ, സെക്രട്ടറി സി.എം. മോഹൻദാസ്, ട്രഷറർ ഉമാകാന്തൻ എന്നിവർ നേതൃത്വം നൽകി.