ചോറ്റാനിക്കര ടിംബർ വർക്കേഴ്സ് യൂണിയൻ (സി. ഐ.ടി.യു ) മുളന്തുരുത്തി മേഖലാ വാർഷിക സമ്മേളനം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം.പി.നാസർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. പുരുഷോത്തമൻ പ്രവർത്തന റിപ്പോർട്ടും വരവുചിലവ് കണക്കുകളും അവതരിപ്പിച്ചു. സി.ഐ. ടി.യു തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മധുസൂദനൻ വാർഷിക വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. സി.പി.എം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.ഡി.രമേശൻ, ഇ.എസ്.മോനി, പി.ജി.രാജു, എം.കെ. മണി, എ.ഡി. സുരേഷ്, എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.ജി. രാജു (പ്രസിഡന്റ്), ഇ.എസ്. മോനി (വൈസ് പ്രസിഡന്റ്) പി.എൻ. പുരുഷോത്തമൻ (സെക്രട്ടറി), എം.കെ. മണി (ജോയിന്റ് സെക്രട്ടറി), വി.എൻ.ഗോപി (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.