പറവൂർ: വടക്കേക്കര ഹിന്ദുമത ധർമ്മ പരിപാലനസഭ മൂത്തകുന്നം പരുവക്കൽ ഭഗവതിക്ഷേത്രത്തിൽ മഹോത്സവം ഇന്ന് നടക്കും. രാവിലെ എട്ടിന് ശ്രീബലി, ഒമ്പതിന് ദേവിയിങ്കൽ പഞ്ചവിംശതി കലശപൂജ, ലളിതാസഹസ്രനാമാർച്ചന, അഭിഷേകം, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് പൊങ്കാല, പത്തിന് കഥകളി - കല്യാണസൗഗന്ധികം, പുലർച്ചെ ആറാട്ടും വിളക്കിനെഴുന്നള്ളിപ്പും. തുടർന്ന് കൊടിയിറക്കൽ.