കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്ത് തുരുത്തി മനക്കപ്പടി റോഡിലെ പനിയേൽ പൊട്ട പുതിയ പാലം തുറന്നു. മുടക്കുഴ ഗ്രാമപഞ്ചായത്ത് 11 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്. മുടക്കുഴ പഞ്ചായത്താഫീസ്, പ്രളയ്ക്കാട് വില്ലേജാഫീസ്, ആയുർവേദ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കിഴക്കൻ മേഖലകളിലേക്ക് സഞ്ചരിക്കുന്ന തുരുത്തി മനക്കപ്പടി റോഡിലുള്ള 40 വർഷം പഴക്കമുള്ള പാലം പൊളിച്ചാണ് പുതിയ പാലം നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, സ്ഥിരം സമിതിയ ദ്ധ്യക്ഷൻമാരായ ജോസ്.എ.പോൾ , കെ.ജെ. മാത്യു, വൽസ വേലായുധൻ, അംഗങ്ങളായ സോമി ബിജു, അനാമിക ശിവൻ, ഡോളി ബാബു, രജിത ജയ്മോൻ , ദീപ ശ്രീജിത്ത്, വിവിധ സംഘടനാ പ്രതിനിധികളായ കെ. അജിത് കുമാർ ,രാജപ്പൻ .ടി.കെ, കെ.കെ. വർഗീസ്, ബൈജു കെ തോമസ്, വി.ബി. ബെറിൻ , പി.പി. കുരിയാക്കോസ്, സാലി ബിജോയ് . കെ.ആർ. സേതു , പോൾ . കെ.പോൾ എന്നിവർ സംസാരിച്ചു.
....................................................
11
മുടക്കുഴ ഗ്രാമപഞ്ചായത്ത് 11 ലക്ഷം രൂപ
ഉപയോഗിച്ചാണ് പാലം നിർമ്മിച്ചത്.