കളമശേരി: അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ ശാസ്ത്രബോധം വളർത്താൻ കേരള ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജനചേതന യാത്രയുടെ വിളംബര ജാഥയ്ക്ക് യുവജന വായനശാല, ഏലൂർ ദേശീയ വായനശാല, മഞ്ഞുമ്മൽ ഗ്രാമീണ വായനശാല എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കൂടൽ ശോഭന്റെ നേതൃത്വത്തിലെ വിളംബരജാഥയെ ദേശീയ വായനശാലയിൽ കൗൺസിലർ കൃഷ്ണപ്രസാദ്, എം .പത്മകുമാർ, നീലാംബരൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. മഞ്ഞുമ്മൽ ഡി.ഗോപിനാഥൻ നായർ, കെ.എച്ച്.സുരേഷ്, ലീലാ ബാബു, ദിവ്യനോബി, എന്നിവർ നേതൃത്വം നൽകി. ഗാനമേള, ലഘു നാടകം, തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥ് പങ്കെടുത്തു.