വൈപ്പിൻ: 26 മുതൽ 31 വരെ മാലിപ്പുറം സ്വതന്ത്ര മൈതാനിയിൽ നടത്താനിരുന്ന കാർണിവൽ മാറ്റിവച്ചു. എളങ്കുന്നപ്പുഴയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഭാരവാഹികളുടെ ബന്ധുക്കൾക്ക് ഗുരുതരമായ പരിക്ക് സംഭവിച്ച് വെന്റിലേറ്ററിൽ കഴിയുന്നതിനാലാണ് പരി​പാടി​ മാറ്റിവച്ചതെന്നും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ നടത്തുമെന്നും സംഘാടക കമ്മിറ്റി അറി​യി​ച്ചു.