ment
മണപ്പാട്ടു ചിറയിലെ നക്ഷത്ര തടാകം കാർണിവണാനോടുനുബന്ധിച്ച് ചിറയ്ക്ക് സമീപം വലിയ നക്ഷത്രം സ്ഥാപിച്ചു പൂർവ്വ വിദ്യാർത്ഥികൾ. ഇല്ലിത്തോട് ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നിർമ്മിച്ച മലയാറ്റൂർ നക്ഷത്ര തടാകം ഫെസ്റ്റിലിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ നക്ഷത്രം

കാലടി: മലയാറ്റൂർ ഇല്ലിത്തോട് ഗവ. യു.പി.സ്ക്കൂളിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി മണപ്പാട്ടു ചിറയിലെ നക്ഷത്ര തടാകം കാർണിവലി​നോടുനുബന്ധിച്ച് ചിറയ്ക്ക് സമീപം കൂറ്റൻ നക്ഷത്രം സ്ഥാപിച്ചു. ഇല്ലിത്തോട് ഗവ.യു.പി.സ്കൂളിലെ പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നാണ് നക്ഷത്രം സ്ഥാപി​ച്ചത്. ഏകദേശം ഇരുപതടി ഉയരവും പതിനഞ്ചടി വീതിയുണ്ട് നക്ഷത്രത്തിന്. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തുന്ന പൂർവ വിദ്യാർത്ഥി സംഗമത്തോടനുബന്ധി​ച്ചാണ് മലയാറ്റൂർ നക്ഷത്ര തടാകത്തിൽ നക്ഷത്രം സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് സംഘാടകർ പറഞ്ഞു. സ്കൂൾ അദ്ധ്യാപകരുടെയും പി. ടി .എ. യുടെയും പഞ്ചായത്തിന്റെയും സഹകരണം ഇതി​നുണ്ടായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. ആറുപേർ ചേർന്ന് നാല് ദിവസം കൊണ്ട് നി​ർമി​ച്ച നക്ഷത്രത്തി​ന് ഏകദേശം ഇരുപതിനായിരം രൂപ ചെലവ് വന്നു. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരിയിൽ വിപുലമായ പൂർവ-വിദ്യാർത്ഥി സംഗമം വിവിധ പരിപാടികളോടെ ആഘോഷിക്കുവാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.