cpi-paravur
സി.പി.ഐ സ്ഥാപകദിനത്തോടനുബന്ധിച്ച് പറവൂരിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ പതാക ഉയർത്തുന്നു

പറവൂർ: സി.പി.ഐ സ്ഥാപകദിനം പറവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ദിനാചരണ

ത്തോടനുബന്ധിച്ച് പറവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കമല സദാനന്ദൻ പതാക ഉയർത്തി. സി.പി.എ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്. ശ്രീകുമാരി, പി.എൻ. സന്തോഷ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം.ആർ. ശോഭനൻ, എൻ.ആർ. സുധാകരൻ, എം.ടി. സുനിൽകുമാർ, എം.യു. അജി, കെ. സുധാകരൻ പിള്ള എന്നിവർ സംസാരിച്ചു. പ്രവർത്തകരും മറ്രു നേതാക്കളും ദിനാചരണത്തിൽ സംബന്ധിച്ചു.