കളമശേരി: കുസാറ്റ് ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല തൊഴിൽമേള കളക്ടർ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന, യുവ കേരളം എന്നിവയുമായി സഹകരിച്ചാണ് തൊഴിൽമേള സംഘടിപ്പിച്ചത്. 4500 ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്.
ചടങ്ങിൽ കളമശേരി ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്‌സൺ സുജാത വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്‌സൺ ഫാത്തിമ മുഹമ്മദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം.ബി.പ്രീതി, പ്രോഗ്രാം മാനേജർ എൻ. അജേഷ് തുടങ്ങിയവർ പങ്കെടുത്തു.