
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 84.14 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. രണ്ടു കേസുകളിലായി 1073 ഗ്രാം സ്വർണ്ണമാണ് പിടിയിലായത്.
ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ ഐ.എക്‌സ് 434 നമ്പർ വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് 44.14 ലക്ഷം വിലവരുന്ന 1068 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. പരിശോധനകളെല്ലാം പൂർത്തീകരിച്ച് പുറത്ത് കടക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. നാല് കാപ്‌സ്യൂളുകളാക്കിയാണ് സ്വർണം ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്.
വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 40 ലക്ഷം രൂപ വിലവരുന്ന 815 ഗ്രാം സ്വർണ്ണം കണ്ടെത്തിയത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചികരണമുറിയിലായിരുന്നു സ്വർണ്ണം. പരിശോധനയിൽ പിടിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ശുചീമുറിയിൽ സ്വർണ്ണം ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നു.