
നെടുമ്പാശേരി: ലക്ഷദ്വീപ് ജനതയോടുള്ള ജനദ്രോഹ നടപടികൾക്കെതിരെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേലിനു നേരെ നെടുമ്പാശേരിയിൽ എൻ.വൈ.സി പ്രവർത്തകർ കരിങ്കൊടി വീശി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ വി.ഐ.പി റോഡിലായിരുന്നു പ്രതിഷേധം.
എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.ആർ. സജിത്ത്, ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, എൻ.എസ്.സി ജില്ലാ പ്രസിഡന്റ് നഫ്‌സിൻ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ആന്റി സോഷ്യൽ ആക്ടിവിറ്റി റെഗുലേഷൻ ആക്ട് 2021 നടപ്പിലാക്കിയും തദ്ദേശീയരായ ദിവസ വേതനക്കാരെ പിരിച്ചുവിട്ടും അഡ്മിനിസ്‌ട്രേറ്റർ ലക്ഷദ്വീപ് ജനതയെ വറുതിയിലേക്ക് തള്ളിവിട്ടെന്നാണ് സമരക്കാരുടെ ആക്ഷേപം.