
കൊച്ചി: കുട്ടികൾ ജീവിതത്തിന്റെ 'എ പ്ലസ്' പഠിക്കണമെന്ന് ഐ.ജി പി.വിജയൻ പറഞ്ഞു. എറണാകുളത്തപ്പൻ മൈതാനിയിൽ നടക്കുന്ന സുകൃതം സപ്താഹാമൃതം ഭാഗവത യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിയിൽ നിന്ന് മന്ത്രത്തിലൂടെ ഭക്തി ലഹരിയിലേക്ക് എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികളുളള രാജ്യമാണ് ഇന്ത്യ. ഉത്തരവാദിത്വ ബോധവും മാനസികബലവും ധാർമ്മിക ബോധവും കുട്ടികളിൽ വളർത്തുന്നതിന് സമൂഹത്തിന്റെ ഇടപെടൽ ആവശ്യമാണെന്ന് പി.വിജയൻ പറഞ്ഞു. യജ്ഞസമിതി രക്ഷാധികാരി ആർക്കിടെക് ബി.ആർ. അജിത്, പ്രസിഡന്റ് ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, അഡ്വ.മാങ്ങോട്ട് രാമകൃഷ്ണൻ, കെ.എസ്. രാധാകൃഷ്ണൻ, ഡോ.ആർ. പത്മകുമാർ,സ്വാമി ഉദിത് ചൈതന്യ, പി.വി. അതികായൻ, രമ.കെ. നായർ തുടങ്ങിയവർ സംസാരിച്ചു.